പത്തനംതിട്ട : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ജിനു കളിയിക്കല്‍, ബിനില്‍ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി.