പേരാമ്പ്ര: കുറുക്കന്റെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരുക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂര്‍ ഭാഗത്താണ് രണ്ടു യുവാക്കള്‍ക്ക് കുറുക്കന്റെ കടിയേറ്റത്. സാരമായി പരുക്കേറ്റ കാഞ്ഞിരക്കടവത്ത് നിധീഷ് (34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ടിന് വീട്ടു വരാന്തയില്‍ ഇരിക്കുകയായിരുന്ന നിധീഷിന്റെ മുഖത്താണു കടിയേറ്റത്. വീട്ടില്‍ വച്ചു തന്നെയാണ് സാബിത്തിനെയും കുറുനരിയെ കടിച്ചത്. സാബിത്തിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു, കാല്‍ മുട്ടിനു താഴെയും, തുട എല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. വൈകിട്ടോടെ കുറുനരിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.