തിരുവനന്തപുരം: യുവാവിനെ കമ്ബിപ്പാര കൊണ്ട് ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. അതിയന്നൂര്‍ പ്ലാവറത്തല പുത്തന്‍വീട്ടില്‍ ചിക്കു (28), അയിരൂപ്പാറ കാട്ടായിക്കോണം വിപഞ്ചികയില്‍ അനന്തു വിജയ് (28) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.ജനുവരി 1 വെളുപ്പിന് മൂന്നോടെയാണ് സംഭവം. അമ്ബലത്തിന്‍കരയിലെ പഞ്ചായത്ത് കിണറിന് സമീപത്തുവച്ച് പ്രതികള്‍ അമ്ബലത്തിന്‍കര സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും കമ്ബിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ന്യൂ ഇയര്‍ ആഘോഷത്തിനിടെ നടന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ചിക്കുവിനെതിരെ തുമ്ബ സ്റ്റേഷനിലും അനന്തുവിനെതിരെ കഴക്കൂട്ടം സ്റ്റേഷനിലും കേസുകളുണ്ട്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണ്‍ ജെ.എസ്, എസ്.ഐമാരായ മിഥുന്‍, ശരത്ത്, സി.പി.ഒമാരായ പ്രഭിന്‍, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.