തിരുവനന്തപുരം: ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി (യുഇഎല്‍) സീമെന്‍സും ടി-ഹബ്ബുമായി സഹകരിച്ച് നടത്തിയ ഇന്ത്യ ടൂര്‍ 2024 സമാപിച്ചു. ചെന്നൈ, ഹൈദരാബാദ്, വഡോദര എന്നിവിടങ്ങളിലായിരുന്നു പര്യടനം. ടൂറിന്റെ ഭാഗമായി സുസ്ഥിര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ-അക്കാദമിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടും സമ്മേളനങ്ങള്‍, വട്ടമേശകള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍ തുടങ്ങിയവ നടന്നു. കുറഞ്ഞ കാര്‍ബണ്‍ നിര്‍മാണ വസ്തുവായ ഷുഗര്‍ക്രീറ്റ് പോലുള്ള ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചെന്നൈയില്‍ പര്യടനം ആരംഭിച്ചത്. സമാപന സമ്മേളനത്തിന്റെ ഭാഗമായി വഡോദരയില്‍ വിവിധ മേഖലകളിലെ വനിതാ നേതാക്കളെ ആദരിക്കുന്ന വിമന്‍ ഇന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.