തിരുവനന്തപുരം : ജയകേസരി ഓൺലൈനിൽ കൂടി പുറത്തു വിടുന്ന വാർത്തകൾക്ക് വൻ ഇൻപാക്ട്. ജൂൺ 15ന് ഞങ്ങൾ വളരെ പ്രാധാന്യം നൽകി ഫോട്ടോകൾ ഉൾപ്പെടെ പുറത്തു വിട്ട… നഗര സഭ അധികൃതർ ഇതൊന്നും കാണുന്നില്ലേ…? ശ്രീ പദ്മനാഭ ക്ഷേത്രത്തിനു മുന്നിൽ രാമചന്ദ്രൻ റോഡിൽ കടകൾ നടത്തുന്നവർ “നടപ്പാതകൾ കൈയ്യേറി… എന്ന വാർത്തയിന്മേൽ ആണ് ജനങ്ങളിൽ നിന്നും, സ്ഥലം കൗ ൺ സിലറിൽ നിന്നും വൻ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ചു നഗരസഭ, ബന്ധപ്പെട്ടമറ്റു വകുപ്പുകളും നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു കിഴക്കേക്കോട്ട കൗൺസിലർ ജാനകി ഇന്ന് പ്ലാകാർഡും ഏന്തി സൂചനാ സമരം നടത്തി. വൻകിട മുതലാളിമാർ കൈയ്യടക്കി വച്ചിരിക്കുന്ന ഈ മേഖലയിൽ കടന്നു ചെന്ന് സധൈര്യം ജനങൾക്ക് വേണ്ടി വാർത്ത പ്രസിദ്ധീകരിക്കാൻ ജയകേസരിക്കു കഴിഞ്ഞിട്ടുണ്ട്. അനീതിക്കു എതിരെ “അക്ഷരങ്ങളെ അഗ്നി ആക്കി നില കൊള്ളുന്ന ഒരു പ്രസ്ഥാനം ആയി എന്നും നില നിൽക്കാൻ ജയകേസരി ക്കു മാത്രമേ കഴിയൂ.