വിമുക്തഭടന്മാരുടെ രാജ്ഭവൻ മാർച്ച്

കോഴിക്കോട്:കോഴിക്കോടു മെഡിക്കൽ കോളേജിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ അതിക്രൂരമായി മർദ്ദിച്ച എല്ലാ രാഷ്ട്രീയ ഗുണ്ടകളെയും അറസ്റ്റു ചെയ്തു മാതൃകാപരമായി പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ആക്രമണത്തിനിരയായവർക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി റജി. നമ്പർ 535 1999 ഈ വെള്ളിയാഴ്ച (23.09.2022 ) തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു.

രാജ്യസേവനം കഴിഞ്ഞു മടങ്ങിവന്ന് കുടുംബം പോറ്റാൻ സൂരക്ഷാ ജോലിയിൽ ഏർപ്പെട്ട വയോധികനായ മുൻ സൈനികനു നേരയാണ് ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്. നാടകീയമായി ഏതാനും പേർ കീഴടങ്ങിയെങ്കിലും ചില പ്രതികൾ ഇന്നും സംരക്ഷണത്തിലാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത അവഗണനയും, അവഹേളനവുമാണ് ഇന്ന് കേരളത്തിലെ മുൻ സൈനീകർ നേരിടുന്നത്.
തിരുവനന്തപുരം പാളയം യുദ്ധ സ്മാരകത്തിൽ നിന്നും 10 AM ന് ആരംഭിക്കുന്ന മാർച്ച് സംഘടനയുടെ അഖിലേന്ത്യാ പി.ആർ. ഒ. ശ്രീ.എം റ്റി ആന്റണി ഉദ്ഘാടനം ചെയ്യും . ദക്ഷിണമേഖലാ പ്രസിഡൻറ് ശ്രീ.മുളവന അലക്സാണ്ടർ, സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്, സംസ്ഥാന അസി. ജന: സെക്ര. ശ്രീ.ഡി. മാത്യൂസ്, സംസ്ഥാന ഓർഗ: സെക്രട്ടറിമാരായ ശ്രീ.വിജയൻ നായർ ,ശ്രീ. ജോസഫ് പി.തോമസ്,തിരു. ജില്ലാ പ്രസി. ശ്രീകുമാർ എ ,സെക്രട്ടറി . അശോക കുമാർ കെ.എസ്,. ഡോ. അനിൽ പിള്ള ,ശ്രീ.കെ.എൻ.എംഉണ്ണിത്താൻ, ശ്രീ. ചാക്കോ വി. ശ്രീ.വി.കെ. മത്തായി,ശ്രീ.രാജീവ് സുന്ദർ, തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =