ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പൊലീസ് പിടിയിൽ

കോട്ടയം : കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയില്‍ വീട്ടില്‍ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഇയാള്‍ തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച്‌ ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരില്‍ വാക്കുതർക്കമുണ്ടായി.
തുടർന്ന് തന്റെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയുടെ തലയില്‍ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + 2 =