തിരുവനന്തപുരം :ശത്രുക്കൾ ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു അന്തരിച്ച വിക്രമൻ എന്ന് മന്ത്രി അനിൽ. ഏറെ സൗഹൃദം വിക്രമന് ആയി ഉണ്ടായിരുന്നു. സ്ഥാന മാനങ്ങൾ ആഗ്രഹിക്കാത്ത ഒരു പച്ച മനുഷ്യൻ ആയിരുന്നു അദ്ദേഹം എന്ന് മന്ത്രി ഓർമിപ്പിച്ചു.
എല്ലാവിധ രാഷ്ട്രീയ പാർട്ടികൾക്കും പ്രിയങ്കരൻ ആയിരുന്നു യൂ വിക്രമൻ എന്ന് മന്ത്രി ആന്റണി രാജു. രാഷ്ട്രീയക്കാരിലെ പത്രപ്രവർത്തകൻ ആയിരുന്നു എന്ന് മുൻ സ്പീക്കർ എം. വിജയകുമാർ. ശത്രുക്കൾ ഇല്ലാത്ത മനുഷ്യൻ ആയിരുന്നു വിക്രമൻ -മന്ത്രി അനിൽ അന്തരിച്ച യൂ വിക്രമന്റെ അനുസ്മരണം പ്രസ്സ് ക്ലബ്ബിൽ നടക്കവേ ആണ് ഇക്കാര്യം പ്രമുഖർ ഓർമിപ്പിച്ചത്. പ്രസ്സ് ക്ലബ് ഭാരവാഹികൾ, പന്ന്യയൻ രവീന്ദ്രൻ,തുടങ്ങിയപ്രമുഖർ സംസാരിച്ചു.