തിരുവനന്തപുരം : കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വിഷ്ണു എന്ന സൈനികനെ നേരെ പോലീസ് നടത്തിയ നര നായാട്ടിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെനിയമ നടപടി സ്വീകരിക്കണം എന്നാവശ്യ പെട്ട് നാഷണൽ എക്സ് -സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റി യുടെ അഭിമു ഖ്യത്തിൽ നടത്തിയ സെക്രട്ടറി യേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, കേന്ദ്ര ഏജൻസി യെ കൊണ്ടു അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് സംഘടന ഉന്നയിച്ചത്. പാളയം യുദ്ധ സ്മാരകത്തിനു മുന്നിൽ നിന്നും രാവിലെ ആരംഭിച്ച പ്രതിഷേധറാലിയിൽ സ്ത്രീകൾ, വിമുക്ത ഭ ട ന്മാർ തുടങ്ങി ആയിരക്കണക്കിന് പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാർ അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് എം ബി ഗോപിനാഥ് പ്രതിഷേധധർണ്ണ യുടെ ഉദ്ഘാടനം നിർവഹിച്ചു. സൈ നികർക്ക് നേരെ ഉള്ള ഇത്തരം നടപടികൾ അതി ശക്തമായി നേരിടുമെന്നും, കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറി അശോക് കുമാർ, ദേശീയ സീനിയർ വൈസ് ചെയർമാൻ വി എസ് ജോൺ തുടങ്ങിയ വർ സംസാരിച്ചു. പ്രതിഷേധറാലി, ധർണ്ണ എന്നിവക്ക് ചുക്കാൻ പിടിച്ചത് പി ആർ ഒ ആന്റണി ആയിരുന്നു. സൈനികരെ തൊട്ട് കളിച്ചാൽ അത് തീക്കളി യാകും എന്ന് പി ആർ ഒ ആന്റണി അറിയിച്ചു.