കായിക ലോകത്ത് കിക്ക് ബോക്സിങ്ങിൽ കൂടി ഇന്ത്യയുടെ ഇതിഹാസമാകാൻ മലയാളിയും തിരുവല്ലം രാമനിലയം സ്വദേശിയും ആയ വിവേക് എ എസ് മുന്നോട്ട് കുതിക്കുകയാണ്.തന്റെ കഠിനമായ പരിശ്രമത്തിലൂടെ നിരവധി മെഡലുകൾ വാരിക്കൂട്ടി.ആർമി ഓർഡിനൻസ് കോറിൽ ഒൻപതു വർഷത്തെ സർവിസിന് ശേഷമാണ് വിവേകിന് കിക്ക് ബോക്സിങ്ങിൽ ഭ്രമം തോന്നിയത്. 2004മുതൽ ബോക്സിങ് അഭ്യാസം തുടങ്ങി. ബോക്സിംഗിൽ പ്രേം നാഥ് ആയിരുന്നു കോച്ച്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പട്യാലയിൽ നിന്നും ബോക്സിങിലുള്ള കോച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കിക്ക്‌ബോക്‌സിങ്ങിൽ തമിഴ്‌നാട് സെക്രട്ടറിയും ഇപ്പോൾ ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ സുരേഷ് ബാബുവാണ് ആയിരുന്നു കോച്ച്. ബോക്സിങ്ങിലും കിക്ക്‌ബോക്സിങ്ങിലും നാഷണൽ ലെവലിൽ പങ്കെടുത്തു വിജയിയായിട്ടുണ്ട്.ഇപ്പോൾ കിക്ക് ബോക്സിങ്ങിൽ, ഇന്ത്യൻ ടീമിന്റെ മുൻ കോച്ചും ഇന്റർനാഷണൽ റഫറിയും ആണ്. മൂവിങ് പുഷ് അപ്പിൽ വേൾഡ് റെക്കോർഡ് ഹോൾഡറും കൂടിയാണ് വിവേക്. റിങ് സ്പോർട്സ് ൽ ഇന്ത്യൻ ചീഫ് റഫറി ടെക്നിക്കൽ കമ്മിറ്റി, റഫറി കമ്മിറ്റി,വേൾഡ് റഫറി കമ്മിറ്റി മെമ്പർ എന്നീ പദവികൾ കൂടി അലങ്കരിക്കുന്നു. ഒളിമ്പിക്സിൽ റഫറിഷിപ് ചെയ്യണം എന്നാണ് വിവേകിന്റെ ആഗ്രഹം. കമ്പോഡിയയിൽ വച്ച് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ ഏക റഫറിയാണ് വിവേക്. ഇന്ത്യയെ പ്രതിനിധീകരിച്ചു പോയ സഞ്ജുവിന്റെയും, ആതിരയുടേയും, ഋതുവിന്റെയും കോച്ചു വിവേക് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും അല്ലാത്തതുമായ ഫിറ്റ്നസ് കോഴ്സകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് വിവേക്. കേരളത്തിൽ ആദ്യമായി പെൺകുട്ടികളിൽ ഇന്റർനാഷണലിലും ഏഷ്യൻ ചമ്പിൻഷിപ്പിലും മെഡൽ നേടിയ സഞ്ജു എം എസ് വിവേകിന്റെ ശിഷ്യയാണ്. ഇന്റർനാഷണലിലും നാഷണലിലും മെഡൽ നേടിയ പലരും വിവേകിന്റെ ശിഷ്യഗണത്തിലുണ്ട്. ഇന്ത്യയുടെ അഭിമാനം ആകാൻ, ഒളിമ്പിക്സിൽ പങ്കെടുത്ത് കിക്ക് ബോക്സിങ്ങിൽ ഇന്ത്യയുടെ അഭിമാനം ആകാനുള്ള കഠിന പരിശ്രമത്തിൽ ആണ് വിവേക്.