തിരുവനന്തപുരം :- വയനാട് മുണ്ടക്കയിൽ ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിത ബാധിതർക്ക് നൽകുന്ന കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പൂജപ്പുര മണ്ഡപ സരസ്വതീ ക്ഷേത്രം ജനകീയ സമിതി അരലക്ഷം രൂപ നൽകി. മണ്ഡപ പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രന് തുക കൈമാറി. പൂജപ്പുര വാർഡ് കൗൺസിലർ വി.വി. രാജേഷ് സരസ്വതീമണ്ഡപ ജനകീയ സമിതി പ്രസിഡൻ്റ് കെ.ശശികുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി.എസ് വിജയകുമാർ ഭരണസമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് റോളർ സ്കേറ്റിംഗ് ടീം റസിഡൻ്റ്സ് അസോഷിയേഷൻ ഭാരവാഹികൾ തുടങ്ങി അഞ്ഞുറോളം പേർ ദുരന്തത്തിൽ മരണമടഞ്ഞവർക്കായി ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.