പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ ആരോഗ്യനില വഷളായി. കടുത്ത ജലദോഷത്തെയും ചുമയേയും തുടര്‍ന്ന് ഈ മാസം ആദ്യമാണ് ചെന്നൈയിലെ എംഐഒടി ആശുപത്രിയില്‍ വിജയകാന്തിനെ പ്രവേശിപ്പിച്ചത്.71കാരനായ വിജയ് കാന്തിന്റെ ആരോഗ്യനില വഷളമായതിനെ തുടര്‍ന്ന് 14 ദിവസം കൂടി മെഡിക്കല്‍ മേല്‍നോട്ടത്തില്‍ തുടരേണ്ടി വരുമെന്നാണ് ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. വിജയകാന്തിന്റെ ആരോഗ്യനിലയില്‍ മൊത്തത്തില്‍ പുരോഗതിയുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി വിജയകാന്തിന്റെ ആരോഗ്യം ആശങ്കാജനകമാണ്,അതിനാല്‍ ഡിഎംഡികെയുടെ ചുമതലകള്‍ ഭാര്യ പ്രേമലതയെ ഏല്‍പ്പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് വിജയകാന്ത്.