അമ്പലപ്പുഴ : പാചകത്തിനിടെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അനില്‍ – ബീന ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വാരിടി തയ്യില്‍ വീട്ടിലാണ് പാചകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ തീ പടര്‍ന്നത്. സമീപത്തെ മേശയിലും വീട്ടുപകരണങ്ങളിലും തീ പടര്‍ന്നതോടെ സമീപവാസികള്‍ ഓടി എത്തി വെള്ളം ഒഴിച്ച് അണച്ചു. അനിലും, ബീനയും രണ്ടു മക്കളും വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.