ജയ്പൂര്‍: ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും ബന്ധുവും കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര ഉള്‍പ്പടേയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ശാലൂ ദേവിയുടെ പേരിലുണ്ടായിരുന്ന 1.90 കോടി
ശാലൂ ദേവിയുടെ പേരിലുണ്ടായിരുന്ന 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു മഹേഷ് ചന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തത്. ഒക്ടോബര്‍ 5 ന് ഭര്‍ത്താവ് മഹേഷ് ചന്ദിന്റെ ആവശ്യപ്രകാരമായിരുന്നു ശാലു തന്റെ ബന്ധുവായ രാജുവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 4.45 ഓടെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 4.45 ഓടെ ഒരു എസ്‌യുവി ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ശാലു ദേവി അപകടസ്ഥലത്ത് രാജു ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമായിരുന്നു മരണപ്പെട്ടത്.