മാനവീയം വീഥിയിൽ വില്ലിങ്ടൺ വാട്ടർ പാർക്ക് പ്ലാറ്റിനം ജൂബിലി സ്മാരകമായി 2009 -ൽ സ്ഥാപിച്ച പുരാതന മാതൃകയിലുള്ള “പൊതു ടാപ്പ് ” സംരക്ഷിക്കണം

(അജിത് കുമാർ. ഡി )
തിരുവനന്തപുരം:- അനന്തപുരിയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് വെള്ളയമ്പലം മാനവീയം വീഥിയിൽ സ്ഥിതി ചെയ്യുന്നതാണ് വില്ലിങ്ടൺ വാട്ടർ വർക്സ്. ഇതിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി 2009-ൽ പുരാതന മാതൃകയിൽ സ്ഥാപിച്ചിരിക്കുന്ന ” പൊതു ടാപ്പ് ” സംരക്ഷിക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറി യിരിക്കുന്നു. ചരിത്ര വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും പാഠ്യ വിഷയമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലവിതരണ പദ്ധതികളളെ സംബന്ധിച്ചിട്ടുള്ളത്. ഇന്നത്തെ പുത്തൻ തലമുറയ്ക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല . അതിപുരാതനമായ ചരിത്ര വസ്തുതകളെ ബന്ധപ്പെട്ട അധികൃതർ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ഭൂഷണമല്ല അടിയന്തരമായി ഇങ്ങനെ വികൃതമാക്കി തീർത്തിട്ടിരിക്കുന്ന പൊതു ടാപ്പിനെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + 1 =