തിരുവനന്തപുരം :ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സെപ്റ്റംബർ 20 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആസ്ഥാനത്തേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും പ്രകടനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് സിബി ചന്ദ്രബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശിവദത്ത്, എ രാധാകൃഷ്ണൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.