ആറാട്ടുപുഴ : ഐ വൈ എഫ് ആറാട്ടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ 6)o തവണയും വിദ്യാർത്ഥികളുടെ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തിന് സഹായിക്കുന്നതിനുമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ആറാട്ടുപുഴ കോളനി പരിസരത്ത് സംഘടിപ്പിച്ച പരിപാടി ബഹു.നാട്ടിക നിയോജക മണ്ഡലം എംഎൽഎ സഖാവ് സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠനത്തിന് സഹായമേകാൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ ശേഖരൻ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി.കെ വിനീഷ് മണ്ഡലം പ്രസിഡണ്ട് വി.എൻ.അനീഷ് സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ എസ് തങ്കപ്പൻ, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം എംആർ കൃഷ്ണ, വല്ലച്ചിറ ലോക്കൽ അസി സെക്രട്ടറി വി.എ വിജയൻ,വല്ലച്ചിറ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ സന്ധ്യ കുട്ടൻ,സി പി ഐ ആറാട്ടുപുഴ ബ്രാഞ്ച് സെക്രട്ടറി സി എസ് ഗോകുലൻ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു പി,
സ്വാഗത സംഘം കൺവിനർ ഹരിലാൽ മാസ്റ്റർ, ചെയർമാൻ പി വി വിപിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.