കുമളി : എം ഡി എം എയുമായി യുവാവ് കുമളി എക്‌സൈസ് ഓഫീസിനു മുമ്പില്‍ നിന്നും പിടിയിലായി. അടൂര്‍ പറക്കോട് മറ്റത്തില്‍ അക്ബര്‍ അലിയെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 0 .330 മില്ലിഗ്രാം എംഡി .എം.എ കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ജി. വിജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ .ഡി, ബിജുമോൻ. ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവ് ജീ, ദീപു കുമാര്‍ ബി .എസ്, നൗഷാദ് എം ,ശ്രീദേവി ടി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.