തളിപ്പറമ്പ്: രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.അശോക് കുമാര്‍ ഡിഗല്‍ (17) നെയാണ് പിടികൂടിയത്.
തളിപ്പറമ്പ് ടൗണ്‍, ബസ് സ്റ്റാന്റ്, മന്ന പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ തളിപ്പറമ്ബ് മന്ന ആലക്കോട് റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.