താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല കണ്ണന്തറ പട്ടരുമഠം മുഹമ്മദ് നൗഫ് (19) ആണ് പിടിയിലായത്.അടിവാരം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍ നിന്നും വില്‍പനയ്ക്കായി കൈവശം വച്ച 6.67 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.