ത്യശൂർ :അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പഴഞ്ഞി പെരുന്തുരുത്തി നടുവില്‍പാട്ട് വീട്ടില്‍ ശ്രീജിത്തിനെ (24) ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് പിടികൂടി.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ബൈക്കില്‍ വന്ന പ്രതിയെ കേച്ചേരി സെന്ററില്‍നിന്നാണ് പിടികൂടിയത്. തടഞ്ഞുനിര്‍ത്തിയ ശേഷം നടന്ന പരിശോധനയിലാണ് പ്രതിയുടെ കൈയില്‍നിന്ന് 3.3 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.