എംഡിഎംഎയുമായി തൃശൂരില്‍ യുവാവ് പിടിയില്‍

തൃശൂര്‍: എംഡിഎംഎയുമായി തൃശൂരില്‍ യുവാവ് പിടിയില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടില്‍ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്.മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് രാത്രിയില്‍ തൃശൂര്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രി സമയങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.
സിന്തറ്റിക് ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്ന് തൃശൂര്‍ ഇന്റലിജൻസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് എക്‌സൈസ് ഇൻസപെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി.ഇയാള്‍ക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ വില്‍പ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × four =