പാലക്കാട്: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാർക്കാട് പള്ളിക്കുന്ന് സ്വദേശികളായ മുഹമ്മദ് ഹക്കിം (28), സെയ്തലവി (32) എന്നിവരാണ് കസബ ലിമിറ്റ് കൂട്ടുപാതയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.23 ചാക്ക് ഹാൻസ്, കൂള്‍ ലിപ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഇന്നോവ കാറിലായിരുന്നു കടത്താൻ ശ്രമിച്ചത്.
കർണാടകയില്‍നിന്നും കേരളത്തിലേക്ക് വില്‍പനക്കായി കൊണ്ടുവരികയായിരുന്നെന്ന് ഇവർ പൊലീസിന് മൊഴി നല്‍കി.