പാറശ്ശാല: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. തമിഴ്‌നാട് രാമനാഥപുരം ജില്ലയില്‍ മുതുകുളത്തൂര്‍ താലൂക്കില്‍ കണ്ണെത്താന്‍ വില്ലേജില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്ബര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് പിടിയിലായത്.കൊറ്റാമത്ത് അമരവിള എക്‌സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസില്‍ യാത്രക്കാരനായിരുന്നു.
ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് 22 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് യുവാവ് എക്‌സൈസിനെ അറിയിച്ചു.