തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ സമ്പൂർണ്ണ അംഗത്വ പ്രവർത്തനത്തിൻ്റേയും കുടിശിക നിവാരണ യജ്ഞത്തിൻ്റേയും സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 4ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിൽ വച്ച് സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ
കേരള വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. ബോർഡ് ചെയർമാൻ കെ രാജഗോപാൽ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ എം റജീന , ക്ഷേമനിധി ബോർഡ് മെമ്പർ അഡ്വക്കറ്റ് സജി, മുൻ സംസ്ഥാന പ്രസിഡണ്ട് ബി. രവീന്ദ്രൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് കെ എ, സംസ്ഥാന ട്രഷറർ ജോയ് ഗ്രേസ് , ക്ഷേമനിധി കോഡിനേറ്റർ പ്രജിത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു…
സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് സ്വാഗതവും, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സതീഷ് വസന്ത് നന്ദിയും രേഖപ്പെടുത്തി.