ദുബായ്: വാണിജ്യ കപ്പലില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പൊലീസ് എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി.64 കാരനായ പോളിഷ് നാവികനാണ് ദുബായ് പൊലീസിന്റെ സമയോചിത ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയത്. കപ്പല്‍ ദുബായിയുടെ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നപ്പോഴാണു ഹൃദയാഘാതമുണ്ടായത്. എന്നാല്‍ വിവിരമറിഞ്ഞ പൊലീസ് സേന രക്ഷയ്ക്കായി ഓടി എത്തുക ആയിരുന്നു.നാവികന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നു കപ്പല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു ഇതുസംബന്ധമായി തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നു ദുബായ് പൊലീസ് എയര്‍ വിങ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖല്‍ഫാന്‍ അല്‍ മസ്‌റൂയി പറഞ്ഞു.