കോട്ടയം: മറ്റക്കരയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്നു.കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ വാക്കത്തികൊണ്ട് ശാന്തയെ വെട്ടുകയായിരുന്നു. തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടി. ഇത് കണ്ട് അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.