ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി.ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്. പിന്നാലെ വിമാനത്താവളം റണ്‍വേ അടയ്ക്കുകയും എയര്‍മാന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റണ്‍വേ വീണ്ടും തുറക്കുന്നതിനായി തീരുമാനമായി.ചോങ്കിംഗില്‍ നിന്ന് നിംഗ്‌ചിയിലേക്ക് പോവുകയായിരുന്ന ടിബറ്റ് എയര്‍ലൈന്‍സ് എ319ന് ആണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും ഒന്‍പത് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.അപകടത്തില്‍ പരിക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.