ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ വൈദ്യതോപകരണ നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ചു.പൊള്ളലേറ്റ മറ്റ് ആറ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുസ്ത സോണിയ വിഹാര്‍ സ്വദേശിയായ ഇന്ദര്‍ജീത് പാണ്ഡെ (42) പൊള്ളലേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏഴുപേരെയും ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ദര്‍ജീത് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17ഓടെയാണ് സംഭവം. ഏഴ് അഗ്നിശമന സേനാ യൂനിറ്റുകള്‍ എത്തി ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്‍വെര്‍ട്ടര്‍, സ്റ്റെബിലൈസര്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഫാക്ടറിയുടെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.