തിഹാര്‍ ജയിലില്‍ മറ്റൊരാള്‍ കൂടി ജീവനൊടുക്കി. 26കാരനായ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ മറ്റൊരാള്‍ കൂടി മരിച്ചത്.വിചാരണ തടവുകാരനായ രാജ(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കണ്ട് ഡോക്ടര്‍മാര്‍ ഉടൻ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.ജാവേദ് എന്നയാളാണ് കഴിഞ്ഞ ദിവസം ജയിലിനുള്ളില്‍ ജീവനൊടുക്കിയത്. ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു അദ്ദേഹം.