തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് മര്‍ദനമേറ്റതായി ചൈല്‍ഡ് ലൈനില്‍ പരാതി. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന മര്‍ദിച്ചെന്നാണ് കുട്ടിയുടെ അമ്മവീട്ടുകാര്‍ പറയുന്നത്.രണ്ടാനമ്മയുടെ മര്‍ദനത്തില്‍ കുട്ടിയുടെ മുന്‍ മുന്‍വശത്തെ പല്ല് ഇളകിപ്പോയതായും ആരോപണമുണ്ട്. പള്ളിതുറ സ്വദേശി സൈനസ് രണ്ടാം ഭാര്യ ഇടുക്കി സ്വദേശിനിയായ യുവതി എന്നിവര്‍ക്കെതിരെയാണ് കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. രണ്ടര വര്‍ഷം മുന്‍പാണ് സൈനസും ആദ്യ ഭാര്യയായ മര്യനാട് സ്വദേശിനിയും തമ്മിലുള്ള വിവാഹ ബന്ധം നിയമപ്രകാരം വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ കാനഡയില്‍ ജോലിക്ക് പോയി. അമ്മ പോയതും സൈനസ് ബലമായി കുട്ടിയെ കൊണ്ട് പോയി ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ അടുക്കല്‍ എത്തിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടാനമ്മയുടെ മര്‍ദനത്തില്‍ കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകി പോയതായി കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ മൊഴിയില്‍ പറയുന്നു. കോടതി മുഖാന്തരമാണ് കുട്ടിയെ വിട്ടുകിട്ടിയത്.