തിരുവനന്തപുരം : പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. എ ആർ റഹ്മാൻ അടക്കമുള്ള സംഗീത സംവിധായകർക്കായി പ്രവർത്തിച്ചിട്ടുണ്ട്. എന്ന് സ്വന്തം ജാനകി കുട്ടിയിലെ അമ്പിളി പൂവട്ടം പൊന്നുരുളി എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. പഴശ്ശി രാജ, രാക്കിളിപ്പാട്ട്, കാക്കക്കുയിൽ, അയ്യപ്പനും കോശി തുടങ്ങി നിരവധി ചിത്രങ്ങളിലായി പാടിയിട്ടുണ്ട്.മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകൾക്ക് വേണ്ടിയും പാടി. കർണാടക സംഗീതജ്ഞ എന്ന നിലയിലും പ്രശസ്തയായിരുന്നു.