കണ്ണൂര്‍: തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കാര്‍പെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയില്‍ കെ ഷൈജു (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.
പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ദേഹത്തൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഹീറോ ഹോന്‍ഡ സ്പെളന്‍ഡര്‍ ബൈകാണ് അപകടത്തില്‍പെട്ടത്.