കുമളി: അമരാവതി സ്വദേശിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ തേനിയില്‍ നിന്നും പിടികൂടി.തിരുപ്പൂര്‍ പളനി സ്വാമി നഗറില്‍ സൂര്യ (25) ആണ് പിടിയിലായത്.രണ്ടാം മൈല്‍ ഭാഗത്ത് കൂടി നടന്നു പോകവെ രണ്ട്പവന്റെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പീരുമേട് ഡിവൈ.എസ്.പി സി.ജി.സനില്‍കുമാര്‍ കുമളി സി. ഐ ജോബിന്‍ ആന്റണി, എസ്.ഐ മാരായ സന്തോഷ് സജീവ്, സലിം രാജ്, സി. പി. ഒമാരായ ഷിനാസ്, സിജോ, ജോഷി, മഹേഷ്, സിയാദ്, നദീര്‍ ,ഭഗവതി രാജ്, രമേശ്, സിബ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.