തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം പ്രസാദിനെയാണ് (49) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ ആള്‍സെയിന്റ്സ് പ്രദേശത്തെ ഒരു പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.1993 മുതല്‍ ജില്ലയിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് പ്രസാദ്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് രീതി.സമീപകാലത്ത് ജയില്‍ മോചിതനായ പ്രസാദ് ജില്ലയില്‍ പലയിടത്തും മോഷണം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി വലിയതുറ പൊലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്ന് മോഷണമുതലും കണ്ടെടുത്തു. ഒരു തെളിവും ലഭിക്കാതിരുന്ന സമയത്ത് സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.