രാജ്യത്തെ പൊതുമേഖലയെ കുത്തക മുതലാളിമാർക്ക് വിൽക്കുന്നത് മോദി ഗവൺമെൻ്റ് അവസാനിപ്പിക്കണം: വി.പി ഉണ്ണികൃഷ്ണൻ

വരാക്കര: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റ് തുലച്ച് ഇന്ത്യയെ നരേന്ദ്ര മോദി ഗവൺമെൻ്റ് വിൽക്കുകയാണ് എന്ന് സി പി ഐ അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. സി പി ഐ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി വി.ആർ.രാജൻ അദ്ധ്യക്ഷനായിരുന്നു സി പി ഐ ജില്ലാ എക്സിക്കുട്ടീവ് അംഗം വി.എസ്.പ്രിൻസ്, സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ, അസിസ്റ്റൻ്റ സെക്രട്ടറി സി.യു. പ്രിയൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.എസ്.ജോഷി, വി.എം.നിക്സൺ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.കെ. വിനീഷ്, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി പി ഐ അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി കെ.അനീഷ് സ്വാഗതവും ടി ബി രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 + 6 =