ഡല്‍ഹി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. മധുര – തേനി റെയില്‍പ്പാത, താംബരം – ചെങ്കല്‍പ്പേട്ട് സബ് അര്‍ബന്‍ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച ആയിരത്തിലധികം വീടുകള്‍ എന്നിവയുടെ ഉദ്ഘാടനം, വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും.നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ചടങ്ങുകള്‍. 31,400 കോടി ചെലവുള്ള 11 പദ്ധതികള്‍ക്കാണ് തറക്കല്ലിടുന്നത്. അതേസമയം കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങളിലും വിഭാഗീയ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ഇടതുകക്ഷികളും വിസികെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആസൂത്രണം നല്‍കിയിട്ടുണ്ട്.