കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളിലും പ്രതി കുറ്റവാളിയാണ് എന്ന് കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി കേസ് നാളത്തേയ്ക്കു മാറ്റി വച്ചു. അഞ്ചു വകുപ്പുകളിയാണ് പ്രതിയെ കുറ്റക്കാരണെന്നു കണ്ടെത്തിയത്. വിധി പകർപ്പ് വന്നതിനു ശേഷം പ്രതികരിക്കാമെന്നു അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻ രാജ് പറഞ്ഞു. ജാമ്യം റദ്ദാക്കിയ കോടതി പ്രതിയെ ജയിലിലേയ്ക്ക് അയച്ചു