പറവൂര്‍: ആള്‍താമസമില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസാം സ്വദേശി ഇക്രാമുല്‍ ഹുസൈന് (26) ആണ് അറസ്റ്റിലായത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഒരാഴ്ച മുമ്ബാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളുമാണ് മോഷണം പോയത്. ഞായര്‍ പകല്‍ ആക്രി പെറുക്കാന്‍ എത്തിയ യുവാവ് വീടിനുള്ളില്‍ കയറി പരിശോധന നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.നന്ത്യാട്ടുകുന്നം പുഴവൂര്‍ ബിസിപിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Foreign worker arrested in house burglary case