സെക്രട്ടേറിയേറ്റിലും, വി എസ്എസ്‌ സി തുടങ്ങിയവയിൽ ജോലി നൽകാമെന്നു പറഞ്ഞു മൂന്ന് കോടിയോളം രൂപ തട്ടി എടുത്തു മുങ്ങിയ സെക്രട്ടറിയേറ്റ് ജീവനക്കാരൻ പിടിയിൽ

(അജിത് കുമാർ. ഡി )
തിരുവനന്തപുരം : സെക്രട്ടേറിയേറ്റി ലും, വി എസ്‌ എസ്‌ സി തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിഞ്ഞിരുന്ന സെക്രട്ടറി യേറ്റിലെ സുനാമി റീഹാബിലി റ്റേഷൻ ഓഫീസിലെ താത് ക്കാലിക ജീവനക്കാരനായ പാലോട് കുറു പു ഴ പച്ച മല തടത്തു അരികത്തു വീട്ടിൽ അനിൽ കുമാർ (42)ആണ് പിടിയിൽ ആയത്. ഡി വൈ എസ്‌ പി സുൽഹീക്കർ, റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് എന്നിവർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് വലിയമല സി ഐ സുനിൽ ജി യുടെ നേതൃത്വത്തിൽ എസ്‌ ഐ അൻസാരി, സീനിയർ സി പി ഒ സനൽ രാജ്, സി പി ഒ സുജു കുമാർ എന്നിവർ അടങ്ങുന്ന സംഘം ഇയാളുടെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു.2016മുതൽ ഇയാൾ തട്ടിപ്പ് തുടങ്ങിയിരുന്നതായിട്ടാണ് അറിയുന്നത്. പലരും, നേരിട്ടും, ബാങ്ക് അക്കൗണ്ട് വഴിയും ഇയാൾക്ക് രൂപ നൽകിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ഉദ്യോഗസ്ഥർക്കു 2020വർഷങ്ങൾ വരെ മൂന്നു കോടി യോളം രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിൽ നടന്നിട്ടുള്ളതായുള്ള നെട്ടിക്കുന്ന വിവരം കീട്ടിയതായിട്ടാണ് അറിയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + two =