കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. തുടര്‍ന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് കേസില്‍ വിധി പറയും. പ്രതി കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും ഇന്നത്തെ പ്രോസിക്യൂഷന്‍ വാദം. ശിക്ഷ പരമാവധി കുറച്ച് നല്‍കണം എന്നാണ് പ്രതിഭാഗം വാദിക്കുക.