അങ്കമാലി: പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയില്‍. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയില്‍ വീട്ടില്‍ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പൊലീസ് പിടികൂടിയത്.ഈമാസം എട്ടിന് കരയാംപറമ്ബ് ഭാഗത്തായിരുന്നു സംഭവം.സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കവര്‍ന്ന മാല വാഴക്കാലയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.