കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സുഹൃത്തിന്റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്ബോള്‍ വീടിനു സമീപം ചാമക്കാലാ റോഡില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ തങ്കച്ചന്റെ ഭാര്യ ഷെല്ലിയുടെ മുന്നിലായിരുന്നു അക്രമം. തങ്കച്ചന്റെയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.