തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസത്തെ ഭണ്ഡാര വരവ് 6.57 കോടി. ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ ലഭിച്ചു. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 4കിലോ 6 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.വെള്ളി ലഭിച്ചത് 19കിലോ 940ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 30 കറൻസിയും 500 ൻ്റെ 150കറൻസിയും ലഭിച്ചു. കേരള ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല