പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടന്‍ തന്നെ കുട്ടി അച്ഛനോട് കാര്യം പറയുകയും, തുടര്‍ന്ന് സുനിലിന്റെ ഓട്ടോയില്‍ ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവി‌ടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 12 =