അനധികൃതമായി സൂക്ഷിച്ചിരുന്ന 146 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തു

വണ്ടിപ്പെരിയാര്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന 146 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു.പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അരി കണ്ടെടുത്തത് അനധികൃതമായി റേഷന്‍ അരി സൂക്ഷിച്ചിരിക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കുത്തരി ഗോതമ്ബ്, പച്ചരി തുടങ്ങിയ 146 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ എ. മോഹനന് ഓഫീസില്‍ ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വണ്ടിപെരിയാര്‍ മാര്‍ക്കറ്റിലെ ക്രിസ്തുരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.പരിശോധനയില്‍ കണ്ടെടുത്ത ഭക്ഷ്യന്യങ്ങള്‍ക്ക് മതിയായ രേഖകള്‍ കാണിക്കുവാന്‍ സാധിക്കാത്തതിനാല്‍ കുട്ടിക്കാനത്തുള്ള സപ്ലൈകോയുടെ ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ മാറ്റി.
ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തില്‍ അനധികൃത ധാന്യ ശേഖരണം കണ്ടെത്തിയ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇയാള്‍ക്ക് 3 ഗോഡൗണുകള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവിടെയും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 + three =