കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍നിന്നും കഞ്ചാവ് മിഠായി പോലീസ് പിടികൂടി
കൊച്ചി: കൊച്ചിയിലെ ഒരു മുറുക്കാന്‍ കടയില്‍നിന്നും കഞ്ചാവ് മിഠായി പോലീസ് പിടിച്ചെടുത്തു.സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് കഞ്ചാവ് മിഠായി വിറ്റിരുന്നത്. മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായി പോലീസ് ഇവിടെനിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, ആസാം സ്വദേശി സദാം എന്നിവരാണ് കടയുടെ…
Read More »വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയിൽ
പാലോട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കുടവനാട് സ്വദേശി വിജയകുമാരന്‍ നായരെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത തൊളിക്കോട് മുതിയന്‍കാവ് ആറ്റരികത്ത് വീട്ടില്‍ സജിത് എന്ന കണ്ണനെ പാലോട് പൊലീസ് പിടികൂടി.ഇയാള്‍ ഇപ്പോള്‍ നന്ദിയോട് ആലംപാറ പാറമുകള്‍ വീട്ടിലാണ്…
Read More »നാഷണൽ സർവ്വീസ് സ്കീം’ വെളിച്ചം – 2022
നെയ്യാറ്റിൻകര:- ഗവ.എച്ച്.എസ്.എസ്. ആനാവൂർ സ്കൂളിൻ്റെ നേതൃത്വത്തിൽ “വെളിച്ചത്തിനെന്തു വെളിച്ചം”എന്നപരിപാടി മാരായംമുട്ടം ഗവ:എച്ച്.എസ്.എസിൽ വച്ച്നടക്കുന്നു. പ്രിൻസിപ്പിൽ – സീമ.പി.ജി.,,ഡോ. ബിന്ദുലേഖ.റ്റി.(എൻ.എസ്.എസ്.പ്രോഗ്രാംഓഫീസർ) വിനോദ് ‘ കെ.വി. എന്നിവർ നേതൃത്വം നൽകിവരുന്നു.
Read More »വാളാടിക്ക് സമീപമുണ്ടായ വാഹനാപകടം ; രണ്ട് പേർക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ : വാളാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.വണ്ടിപ്പെരിയാര്‍ വാളാടി ജംഗ്ഷനില്‍ കുമളിയില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാറ് ജംഗ്ഷനു സമീപമുള്ള കടയില്‍ സാധനം വാങ്ങാന്‍ നിര്‍ത്തിയ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ബൈക്ക് യാത്രക്കാരന് കറുപ്പുപാലം സ്വദേശി അജേഷ് (32) ,വാളാടി…
Read More »അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ത്യശൂർ :അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പഴഞ്ഞി പെരുന്തുരുത്തി നടുവില്‍പാട്ട് വീട്ടില്‍ ശ്രീജിത്തിനെ (24) ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് പിടികൂടി.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ബൈക്കില്‍…
Read More »ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തിന് കൊടിയേറി
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി അത്തിയറമഠം നാരായണരു രാമരുവിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.ജനുവരി 6ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, അഡ്മിനിസ്ട്രേറ്രീവ് ഓഫീസര്‍ എസ്.ആര്.സജിന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ശശികല, അസി.കമ്മിഷണര്‍ ശ്രീകുമാര്‍…
Read More »മാടന്നട ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്
കൊല്ലം: മാടന്നട ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ പെര്‍മിറ്റ് ലോറി, പച്ചക്കറി കയറ്റിവന്ന കണ്ടെയ്നര്‍ ലോറി, കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.ബസിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. നിസാര പരിക്കേറ്റ നിരവധി ബസ് യാത്രക്കാരും ചികിത്സ…
Read More »