ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍മാര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍മാര്‍ക്ക് ഗുരുതര പരിക്ക്. ശ്രീകണ്ഠേശ്വരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപത്തെ അന്നദാന കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലായിരുന്നു ആക്രമണം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശ്രീകണ്ഠേശ്വരം സ്വദേശി ലുട്ടാപ്പി സതീഷിനും (43), ഇയാളുടെ പഴയ കൂട്ടാളിയും…

Read More »

ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് 29.5 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി

അമൃത്സര്‍: ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് 29.5 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി .കൊറിയന്‍ നിര്‍മ്മിതമായ 260400 സിഗരറ്റാണ് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. പതിനൊന്ന് ബാഗുകളിലാക്കിയായിരുന്നു സിഗരറ്റ് കൊണ്ടുവന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ്…

Read More »

പാലക്കാട് പുതുശ്ശേരിയില്‍ മൊബൈല്‍ ടവര്‍ മോഷണക്കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട് : പുതുശ്ശേരിയില്‍ മൊബൈല്‍ ടവര്‍ മോഷണക്കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.തമിഴ്നാട് സേലം മേട്ടൂര്‍ സ്വദേശി ഗോകുല്‍ എന്നയാളെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ കവര്‍ച്ചാ സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സേലം സ്വദേശി ജി കൃഷ്ണകുമാറാണ് പിടിയിലായത്.പ്രവര്‍ത്തനരഹിതമായ ടവര്‍…

Read More »

കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാലമ്ബ്ര സ്വദേശി ചന്ദ്രവിലാസത്തില്‍ മുരളീധരന്‍(40) ആണ് പരിക്കേറ്റത്.കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് തിങ്കളാഴ്ച വൈകിട്ടാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

Read More »

സംസ്ഥാന തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാകുന്നു.

Read More »

ദേശീയ പാതയിൽ വില്ലാഞ്ചിറയിൽ കെ എസ് ആർ ടി സി മറിഞ്ഞു

കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിൽ കെ എസ് ആർ ടി സി മറിഞ്ഞ് നിരവധി പേർക്ക് പരിക്കു ഉണ്ടെന്നാണ് സൂചന കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More »

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊടിയേറി

നാഗര്‍കോവില്‍: ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊട ഉത്സവത്തിന് ഇന്നലെ കൊടിയേറി.രാവിലെ 7.30ഓടെ ക്ഷേത്രതന്ത്രി ശങ്കരനാരായണന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.കൊട 14ന്.മറുകൊട 21ന്.

Read More »

ആനയറ കല്ലുമൂട്ടിലെ വീട്ടില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ആനയറ കല്ലുമൂട്ടിലെ വീട്ടില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പേട്ട പൊലീസ്.നെടുമങ്ങാട്, മഞ്ച പേരുമല നാരകത്തിന്റെ വിള പുത്തന്‍വീട്ടില്‍ ഗണേശ് (36)നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു മോഷണം. ആനയറ കല്ലുമ്മൂട്ടില്‍ വിജിത്തിന്റെ വീട്ടില്‍ ജനാലയ്ക്ക്…

Read More »

പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഇന്ന് കാട്ടുതീ

പാലക്കാട് : പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഇന്ന് കാട്ടുതീ ഉണ്ടായി. അട്ടപ്പാടി അബ്ബണ്ണൂര്‍ മലയിലാണ് ഉച്ചയോടെ ആദ്യം കാട്ടു തീ പടര്‍ന്നത്.നാലു ദിവസമായി, അട്ടപ്പാടിയിലെ വിവിധ മലനിരകളില്‍ തീയുണ്ട്. കഴിഞ്ഞ ദിവസം സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്,…

Read More »

പഴം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുളന്തുരുത്തി: പഴം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മുളന്തുരുത്തി വേഴപ്പറമ്പ് വടക്കേക്കരയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന തോട്ടപ്പടി സ്വദേശി അജോയുടെ മകന്‍ നിമജ് കൃഷ്ണയാണ് (മൂന്നര വയസ്) മരിച്ചത്.പഴം തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം…

Read More »