മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിൽ

മനാമ: വിവിധയിടങ്ങളില്‍ 83,000 ദീനാർ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശംവെച്ചവരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്‍റെ ആൻഡ് നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Read More »

കെഎസ്‌ആർടിസി ബസിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: കെഎസ്‌ആർടിസി ബസിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏച്ചൂർ സ്വദേശി പി സജാതാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം നടന്നത്.കണ്ണൂർ മാച്ചേരിയില്‍ വച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആർടിസി ബസില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സജാത് ബസിനടിയിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ…

Read More »

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

പാലക്കാട് : എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഷോജോ ജോണിനെ എക്‌സൈസ് ഓഫീസില്‍ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.ഷോജോയുടെ പോസ്റ്റ്‌മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.പന്ത്രണ്ട് കിലോയോളം…

Read More »

നെല്ലിയാമ്പതിയില്‍ വീണ്ടും ഭീതി പരത്തി കാട്ടാന

പാലക്കാട്: നെല്ലിയാമ്പതിയില്‍ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നെല്ലിയാമ്പതിയിലെ എവിറ്റി ഫാക്ടറിക്ക് സമീപമാണ് ചില്ലിക്കൊമ്പൻ എത്തിയത്….

Read More »

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടം ; എട്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി…

Read More »

മസ്റ്ററിംഗ് നടത്താത്തതിന് റേഷന്‍കട ജീവനക്കാരന്‍റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചയാള്‍ അറസ്റ്റിൽ

ആലപ്പുഴ: മസ്റ്ററിംഗ് നടത്താത്തതിന് റേഷന്‍കട ജീവനക്കാരന്‍റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചയാള്‍ അറസ്റ്റില്‍.കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനല്‍(43) ആണ് പിടിയിലായത്. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് നാലിന് കുട്ടമ്പേരൂര്‍ 1654ാം നമ്പര്‍…

Read More »

ലോകസഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.കഴിഞ്ഞ തവണ…

Read More »

പൂജപ്പുര സരസ്വതി മണ്ഡപം -ജനകീയസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം -അതി പുരാതനവും ചരിത്ര പ്രസിദ്ധമായ പൂജപ്പുര സരസ്വതി മണ്ഡപം അടുത്ത 3വർഷത്തേക്കുള്ള ജനകീയ ഭരണസമിതി ഭാരവാ ഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ആയി കെ. ശശി കുമാർ, വൈസ് പ്രസിഡന്റു മാരായിജി. വേണു ഗോപാൽ, പി. നാരായണൻ കുട്ടി,ജി. മോഹൻ കുമാർ,ജി ശ്രീകുമാരൻ…

Read More »

കെ വാസു സ്മാരക സർഗ്ഗ പ്രതിഭ പുരസ്കാരം എസ് വിനയചന്ദ്രൻ നായർക്ക്

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ വാസുവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സർഗ്ഗ പ്രതിഭ പുരസ്കാരത്തിന് ജീവകാരുണ്യ പ്രവർത്തകനായ എസ് വിനയചന്ദ്രൻ നായർ അർഹനായി. പതിനേഴിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ സ്പീക്കർ എൻ…

Read More »

പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ലാലു അലക്സിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം.

തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി – ഉദയ സമുദ്രയുടെ 6-ാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂറി ചെയർമാൻ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നടൻ ലാലു അലക്സിന്…

Read More »