ഇടുക്കി: കള്ള നോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.കഴിഞ്ഞ ജൂലൈയിലാണ് ഇലഞ്ഞിയില്‍ വീട് വാടകയ്ക്ക് എടുത്ത് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.അന്ന് രവീന്ദ്രനൊഴികെ പത്ത് പേര് പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.